Please Note...

(Hi everyone... In some computer systems the malayalam fonts(libis) are not coming up as I can see on my system. I dont know the exact reason, but I assume its something to do with the translator I have used!Sorry for any Inconvenience caused...I will try to sort this out soon...)

Wednesday 2 January 2008

സംഭവാമി യുഗേ യുഗേ!

"അടുത്തതായി മുഖ്യമന്ത്രി ശ്രീമാന്‍ ശശിയെ വേദിയിലേയ്ക്കു സാദരം ക്ഷണിച്ചുക്കൊള്ളുന്നു..."
എങ്ങും കൈക്കൊട്ടും ആര്‍പ്പുവിളിയും ഉയര്‍ന്നു.
ഒരു ചെറു പുഞ്ചിരിയോടെ ശശി എഴുനേറ്റു കൈകൂപ്പി നിന്നു. പൊന്നാടയും പൂമാലയും അണിയിക്കാന്‍ അനേകമാളുകള്‍ അതാ തയ്യാറായി നില്‍ക്കുകയാണ്‌. ഓരോരുത്തരായി വന്നു ശശിയെ അവ അണിയിച്ചു. താമസിക്കാതെ തന്‍റെ മൂക്കറ്റം പൂമാലകൊണ്ടു നിറഞ്ഞു.

"ദൈവമേ, ഒരു പൂമാലകൂടെ വീണാല്‍ ഞാന്‍ ശ്വാസം മുട്ടി ചാകും..."
അതാ ഒരു കനത്ത പൂമാല!

"അമ്മേ...." ശശി ഉറക്കെ നിലവിളിച്ചു!

"എന്താടാ കിടന്നു നിലവിളിക്കുന്നേ?..."

"ഹൊ, വല്ലാത്തൊരു സ്വപ്നമായിപ്പോയി... ഈ മുഖ്യമന്ത്രിയാകുന്നതു അത്രയ്ക്കു എളുപ്പമൊന്നുമല്ല..."
കിടക്കെ കിടന്നുകൊണ്ടുതന്നെ ശശി അമ്മ ദേവകിയെ നോക്കി പറഞ്ഞു.

"ഞാന്‍ മുഖ്യമന്ത്രിയായാല്‍ പൂമാലയും പൊന്നാടയും പിടിക്കാന്‍ ഒരാളെക്കൂടെ കൊണ്ടു നടക്കണം!"

ഒരു പതിനായിരം വട്ടം കേട്ടതാണ് ശശിയുടെ ഈ മുഖ്യമന്ത്രിയായാലുള്ള കഥകള്‍. ദേവകി അത് ചെവിക്കൊള്ളാതെ നടന്നകന്നു. തന്നെ വകവെയ്കാത്ത കുടുംബാഗംങ്ങള്‍ ശശിക്കും ഒരു പുത്തരിയല്ല! ഇപ്പോള്‍ പറയത്തക്ക ജോലിയൊന്നുമില്ലെങ്കിലും, ഒരു ദിവസം ഇവരെല്ലാം തന്നെ വാനോളം പുകഴ്ത്തും! തന്നെ വിലമതിക്കും... തന്‍റെ കട്ടിലിനരികിലുള്ള പാര്‍ട്ടിയുടെ പതാകയെ വണങ്ങി ശശി തന്‍റെ ദിവസമാരംഭിക്കുകയായി!

കുളികഴിഞ്ഞു, വെള്ള മുണ്ടും ഷര്‍ട്ടുമിട്ടു, മുടികൊണ്ടു പതിവിലേറെ പൊക്കമുള്ള ഒരു കുരുവിക്കൂടുമുണ്ടാക്കി ശശി കണ്ണാടിയില്‍ തന്നെ ഒരു ഭാവി മുഖ്യമന്ത്രിയായി ചിത്രീകരിച്ചു! ഒരു ചെറു പുഞ്ചിരി ശശിയുടെ ചുണ്ടില്‍ വിടര്‍ന്നു! മുടി വെട്ടാന്‍ സമയമായെന്നും ശശിക്ക് തോന്നി... ഇനിയും കുരുവിക്കൂടു നീണ്ടാല്‍ വീട്ടിന്റെ വാതില്‍ കടക്കാന്‍ പറ്റാതാകും!

ഇനി പതിവു ചോദ്യം... ഇന്നെന്താണു ചെയ്യുക?! എന്തും തീരുമാനിക്കുന്നതിനു മുന്‍പ് ഇന്നത്തെ ജ്യോത്സ്യഫലം ഒന്നു നോക്കണം! തന്‍റെ കൂട്ടുകാര്‍ എല്ലാം നിരീശ്വരവാദികളാണു. അവരുടെ മുന്‍പില്‍ താനും അങ്ങനെതന്നെയാണ്... പക്ഷെ രഹസ്യമായി തനിക്കു പൂജയും ജ്യോത്സ്യവും എല്ലാമുണ്ടു! ദൈവഭയം ഇല്ലാതെ വെല്ലോം നടക്കുമോ?

"മാനഹാനി, ധനനഷ്ടം... ജീവിതത്തെ വഴിതിരിക്കുന്ന ഒരു സംഭവമുണ്ടാകും..."
ആദ്യഭാഗം അത്ര പ്രസന്നമല്ലെങ്കിലും ശശിക്കു അവസാനഭാഗം ആകാംശയേകി!
"ഇന്നെന്തോ നല്ല കാര്യം സംഭവിക്കും...തീര്‍ച്ച" ശശി ഓര്‍ത്തു.

"അപ്പോള്‍ ഇന്നെന്താണു ചെയ്യേണ്ടത്?!" വീട്ടില്‍നിന്നിറങ്ങി കവലയിലേയ്ക്കു നടക്കവേ ശശി ആലോചിച്ചു!

കവലയുടെ ഒരു മൂലയ്ക്കു ഒടിഞ്ഞു കുത്തി നില്‍കുന്ന പൈപ്പ്‌ ശശിയുടെ ശ്രദ്ധ പിടിച്ചു പറ്റി. "ഈ പൈപ്പ്‌ ഒന്നു നന്നാക്കിയാലോ?" ശശി ചുറ്റും ഒന്നു നോക്കി. "ഓ കാണാനാരുമില്ല, പിന്നെന്തിനാ?". ജനപ്രീതി നേടുക എന്നതു ഒരു രാഷ്ട്രീയക്കാരനു വളരെ അത്യാവശ്യമാണ്‌. പക്ഷേ ജനമില്ലാത്തിടത്തു കിടന്നു പണിഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? ശശി തന്‍റെ വെളുത്ത കുപ്പായമൊന്നു നോക്കി... ജ്യോത്സ്യ ഫലവും മനസ്സില്‍ തെളിഞ്ഞു വന്നു... "ഓ മാനഹാനിയാകും, കുപ്പായം കേടുമാകും...വേണ്ടല്ലേ? എന്തിനാ വെറുതെ!!" ശശി പൈപ്പിനെ വകവയ്കാതെ മുന്നോട്ടു നടന്നു!

സ്ഥലത്തെ പേരുകേട്ട ചായക്കടയാണ് കുട്ടപ്പന്‍ ചേട്ടന്റേതു. ശശിയെപോലെത്തന്നെ പ്രത്യേകിച്ചു വേറെ ജോലിയോന്നുമില്ലാത്ത കുറച്ചു ചെറുപ്പകാരും ചായയും മോന്തി കടത്തിണ്ണയില്‍ ഇരിക്ക പതിവാണ്! അവിടേയ്ക്കു നടന്നു കൊണ്ടിരിക്കയാണ് ശശി ആ കാഴ്ച കണ്ടതു. രണ്ടു കുട്ടികള്‍ അതാ വഴിയരികില്‍ വിശന്നു തളര്‍ന്നിരിക്കുന്നു! കവലയില്‍ ആളുകള്‍ വന്നു തുടങ്ങുന്നതേയുള്ളു...കുറച്ചു കാക്കാം...കുറച്ചുകൂടി ആളുകള്‍ എത്തിയാല്‍ അവരുകാണെ രണ്ടു ബണ്ണു വാങ്ങി അവറ്റകള്‍ക്കു കൊടുക്കാം. "ധനനഷ്ടം" ...ശശി ജ്യോത്സ്യഫലം ഓര്‍ത്തു!

അതാ തങ്കമ്മ വരുന്നു... സ്ഥലത്തെ മലകറി കച്ചവടക്കാരിയാണു തങ്കമ്മ. ശശിയുടെ മനസ്സില്‍ തങ്കമ്മ കയറിപറ്റിയിട്ടു കാലം കുറച്ചായേ! ഇനി താമസിക്കേണ്ട! ആരു വന്നില്ലേലും ശശിക്കു അതൊരു വിഷയമല്ല! തങ്കമ്മ കാണെ രണ്ടു ബണ്ണു വാങ്ങി ശശി പിള്ളേര്‍ക്ക് കൊടുത്തു. അവരെ സ്നേഹപൂര്‍വ്വം തലോടികൊണ്ട് ശശി പറഞ്ഞു - " എന്‍റെ രാഷ്ട്രീയ പിന്‍ബലം കൊണ്ടു ഞാന്‍ ഈ ഗ്രാമത്തിലെ പട്ടിണി അകറ്റും!" കടക്കാരനും തങ്കമ്മയും ശശിയെ ആരാധനാപൂര്‍വ്വം നോക്കി. തങ്കമ്മയുടെ മുഖത്തു ശൃങ്കാരം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു!
"രണ്ടു രൂപാ മുടക്കിയതു വെറുതെയായില്ല!" ശശി ഓര്‍ത്തു.

അവിടെ കടത്തിണ്ണയില്‍ ഒരു ചായയും കുടിച്ചു ശശി അങ്ങനെ ഇരിക്കയാണു... അതുപോലെ പ്രത്യേകിച്ചു അത്യാവശ്യമൊന്നുമില്ലാത്ത കുറച്ചു ചെറുപ്പക്കാരും കൂട്ടിനുണ്ട്! സംസാരവിഷയം തൊഴിലില്ലായ്മ! ശശി തന്‍റെ രാഷ്ട്രീയ പദ്ധതികളെ കുറിച്ചു വീമ്പു പറയന്‍ തുടങ്ങി!
"നമ്മളെ പോലെ കര്‍ത്തവ്യ മനോഭാവമുള്ള ചെറുപ്പക്കാരണു കേരളത്തിനു വേണ്ടതു. രാഷ്ട്രീയ സ്വാധീനം കൊണ്ടു എനിക്ക് പലതും ചെയ്യാന്‍ കഴിയും... എല്ലാം എന്‍റെ പദ്ധതികളിലുണ്ടു!"
ചില ചെറുപ്പക്കാര്‍ അസൂയയോടും ചിലര്‍ ആരാധനയോടും ശശിയെ നോക്കി.

അപ്പോഴാണ് സ്ഥലത്തെ പഞ്ചായത്തു പ്രസിഡന്റു കൃഷ്ണന്‍ നായരുടെ വരവു. ശശിക്ക് കൃഷ്ണന്‍മാഷേ കണ്ണെടുത്താല്‍ കണ്ടൂടാ. ഒരു കാരണം, പണ്ടു താന്‍ എട്ടാം ക്ലാസ്സില്‍ നാലാം തവണയും തോറ്റപ്പോള്‍ മണ്ടന്‍ എന്ന് മുദ്രകുത്തി തന്നെ ഈ മാഷ് ഒരുപാടു നാണം കെടുത്തിയിടുണ്ടു! വേറൊരു കാരണം, ഇപ്പോഴും താന്‍ ഒരു അലസനാണെന്നു ആള്‍കൂട്ടത്തില്‍ വെച്ചു വിളിച്ചു പറയാന്‍ കൃഷ്ണന്മാഷിനു വലിയ ഉത്സാഹമാണു!

"എന്താ ശശി, രാവിലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതതുകൊണ്ടാണോ ഇവിടെ തൊഴിലില്ലായ്മയെ കുറിച്ചു ചര്‍ച്ച നടത്തുന്നതു? നിങ്ങളെപ്പോലുള്ള അലസരാണു ഈ നാടിന്‍റെ ശാപം! മേലനങ്ങാന്‍ വയ്യാതെ സര്‍ക്കാരിനേയും സമൂഹത്തിനെയും പഴിക്കുന്ന ചെറുപ്പകാരാണു ഈ നാടിന്‍റെ നാശം!"

"ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലാ...!" ശശി പതിയെ എണീറ്റു മറുത്തൊന്നും പറയാതെ അവിടെ നിന്നും വിട വാങ്ങി!

അമ്പലപ്പറമ്പിലെ ആല്‍മരചോട്ടിലിരുന്നു അല്പം വിശ്രമിക്കാമെന്നു ശശി കരുതി. അതാ... ശിവന്‍ വരുന്നു... തന്‍റെ അയല്‍വാസിയും സുഹൃത്തുമാണ് ശിവന്‍! എതിര്‍ പാര്‍ട്ടിയാണെങ്കിലും നല്ല കൂട്ടുക്കാരാണു അവര്‍. ശിവനും ശശിയെപോലെ തന്നെ തിരക്കു നടിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണു!

"എന്താ ശശി, ഇന്നു പരിപാടിയൊന്നുമില്ലേ?" ശിവന്‍ അകലെനിന്നു തന്നെ വിളിച്ചു ചോദിച്ചു.

"ഒന്നിരുനന്നേയുള്ളൂ. നിനക്കെന്താ പരിപാടി?"

"ഒരു ഉഗ്രന്‍ അവസരം വന്നിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടി സമ്മേളനം വരുകയാണു. ഏറ്റവും ചുറുചുറുക്കുള്ള ചെറുപ്പക്കാരെ അവര്‍ ഓരോ മേഘലകള്‍ ഏല്പിക്കും. പാര്‍ട്ടി വളരുകയല്ലേ! അവര്‍ക്കു പുതിയ ആളുകളെ വേണ്ടേ?! എനിക്ക് നല്ല പ്രതീക്ഷയുണ്ട്!"

ശശിയുടെ കണ്ണുകള്‍ തിളങ്ങി... തന്‍റെ ജ്യോത്സ്യഫലം മനസില്‍ തെളിഞ്ഞു വന്നു. ജീവിതത്തെ വഴി തിരിക്കുന്ന സംഭവം! രാഷ്ട്രീയത്തില്‍ വളര്‍ന്നു വരണമെങ്കില്‍ ആദ്യം സ്വന്തം നിലനില്പാണു നോക്കേണ്ടതു. മിക്ക വലിയ നേതാക്കളും വളര്‍ന്നു വന്നതു അങ്ങനെയാണു.

"ശിവാ, സത്യം പറയാലോ. എന്‍റെ കാര്യം അല്‍പ്പം കഷ്ടമാണു. എനിക്കു പ്രത്യേകിച്ചു പാര്‍ട്ടി പ്രവര്‍ത്തനം എന്നു പറയാനും വേണ്ടി ഒന്നുമില്ല! നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ?"

"പക്ഷേ നിന്‍റെ പാര്‍ട്ടി വേറെയല്ലേ?" ശിവന്‍ അതിശയത്തോടെ ചോദിച്ചു.

"എന്തു പാര്‍ട്ടി? എല്ലാ വലിയ നേതാക്കളും ഇങ്ങനെയൊക്കെയാണു വളര്‍ന്നു വന്നതു."

"ആ, നീ ഏതായാലും ഒന്നുവാ. നമ്മുക്കൊരു കൈ നോക്കാം!"

പാര്‍ട്ടിയംഗംങ്ങള് ആദ്യം ഒന്നു സംശയിച്ചെങ്കിലും, ശശി തന്‍റെ വാക്ച്ചാതുരികൊണ്ട് അവരെ പാട്ടിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവര്‍ ശശിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു!

അങ്ങനെ തിരക്കേറിയ ഒരു സയാഹ്നതിനൊടുവില്‍ വിശ്വാസങ്ങളും മുദ്രാവാക്യങ്ങളും മാറ്റിയെഴുതി, പുതിയ ഒരു പതാകയുമായി ശശി വീട്ടിലെത്തി!

പിറ്റേന്നു രാവിലെ ദേവകി ശശിയുടെ കട്ടിലിനരികിലുള്ള പുതിയ പതാക ശ്രദ്ധിച്ചു!
"എന്താ പുതിയ ഒരു പതാക??"

"ആ ഞാന്‍ പാര്‍ട്ടി മാറി!" ശശി ഒരു കൂസലില്ലാതെ കിടക്കയില്‍ കിടന്നോണ്ടു പറഞ്ഞു!

കുടുംബത്തിനോടു കൂറില്ലാത്ത തന്‍റെ മകന്‍ പാര്‍ട്ടിയോടു കൂറു പുലര്‍ത്താത്തതിലു ദേവകിയ്ക്കു ഒരു അതിശയവും തോന്നിയില്ല! പക്ഷേ നാടിനു ഗുണമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന്‍ തന്‍റെ വയറ്റില്‍ വന്നു കുരുത്തല്ലോ എന്നോര്‍ത്തു അവര്‍ ഒന്നു നെടുവീര്‍പ്പിട്ടു പോയി!

അയാള്‍ ജ്യോത്സ്യഫലം വായിക്കാനായി പത്രം എടുക്കയായി!

34 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നുകൂടി ആറ്റിക്കുറുക്കി എഴുതിയാല്‍ കൂടുതല്‍ നന്നാവും

ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

പ്രിയ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അക്ഷരത്തെറ്റ് ശ്രദ്ധിക്കുക.

ശ്രീ said...

അവസാനം കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നുന്നു.

ഇനിയും എഴുതുക, ആശംസകള്‍!
:)

ശ്രീലാല്‍ said...

ശശി ഒരു പ്രസ്ഥാനമാണ്.. ;)

umbachy said...

പ്രിയ പറഞ്ഞത് ആവര്‍ത്തിക്കുന്നു,
ഇത്രയധികം ടൈപ്പ് ചെയ്യണ്ട ഈന്ന ലാഭവും കിട്ടും.
കഥയുടെ
പുതു ഭാവങ്ങള്‍ അറിയാന്‍
ശ്രമിക്കുന്നതും നന്ന്

Anonymous said...

Wondeful Fantastic Story..Keep Writing. I Like It. I some How Disagree With The Others. I Enjoyed Reading The Story.
Well Done Neetha. Keep It Up And Do Write More And More.

കുഞ്ഞായി | kunjai said...

ഇങ്ങനെ കര്‍തവ്യ ബോധം കൂടി പോയത് കാരണം തേരാ പാരാ നടക്കുന്ന ആള്‍ക്കാര്‍ നമ്മുടെ നാട്ടിന്പുറങ്ങളിലെ സ്ഥിരം കാഴ്ച തന്നെ..
ശശി കലക്കി കെട്ടോ ,നല്ല അവതരണം

Unknown said...

priya, kadha vayichathil valare santhosham. ee kadhayil njan mathma varuthunilla...ini ezhuthunathil sradhikkam!

valmeeki,
sri,
sreelal,
umbhachi,
kadha vayichathil valare santhosham! ningal kattithanna thettukuttangal ini sredhikkam! and thanks for da compliments! :)

Unknown said...

Hey Mr/Ms Anonymous...
Very glad to know that you enjoyed reading the blog!
Can I know who you are?! Its fine if you want to stay anonymous! :)
Thanks for the support...
Neetha.

Unknown said...

kunjayi,
sasiyepoleyulla cheruppakar nammude nattil anekam! nammude nadu valarathathinte karanavum ithu thanneyanu!
ivide londinilum ithulpole ullavar undu.. pakshe ivide joli cheythillengil bhakshanam polum kitilla!! athukonduthannem, sasi mar nannayi pokunnu! :)

ഉപാസന || Upasana said...

എഴുത്ത് നന്നായിട്ടുണ്ട്...
പിന്നെ സംഭാഷണ ശകലങ്ങള്‍ കുറച്ച് കൂട്ടാന്‍ ശ്രമിച്ച് നോക്കൂ.
അപ്പോള്‍ വായനക്ക് നല്ല ഒഴുക്ക് തോന്നും.

“പിറ്റേന്നു രാവിലെ ദേവകി ശശിയുടെ കട്ടിലിനരികിലുള്ള പുതിയ പതാക ശ്രദ്ധിച്ചു!
"എന്താ പുതിയ ഒരു പതാക??"

"ആ ഞാന്‍ പാര്‍ട്ടി മാറി!" ശശി ഒരു കൂസലില്ലാതെ കിടക്കയില്‍ കിടന്നോണ്ടു പറഞ്ഞു!“

നിത താഴെ നോക്കൂ...

പിറ്റേന്ന് രാവിലെ പത്ത് മണിയായിട്ടും ശശി എഴുന്നേറ്റില്ല.
‘ഈ ചെക്കന് എന്തു പറ്റിയാവോ’ എന്ന് ആത്മഗതം ചെയ്ത് മുറിയിലേക്ക് വന്ന ദേവകി ചേച്ചി ആ കാഴ്ച കണ്ട് ഞെട്ടി.
മേശപ്പുറത്ത് അതാ ഒരു... ഒരു പുതീയ പാര്‍ട്ടിയുടെ പതാക..!”

“ശശീ‍ീ‍ീ... എടാ ശശീ. ഏതാടാ ഈ പുതിയ പതാക..?”
മനസ്സില്‍ തികട്ടി വന്ന രോഷം മറച്ച് വച്ച് ദേവകി ചോദിച്ചു.

കിടക്കിലൊന്ന് ചരിഞ്ഞ് കിടന്ന് പുതപ്പ് തല വഴി മൂടുമ്പോള്‍ ശശി അലക്ഷ്യമായി പറഞ്ഞു.
“ഞാന്‍ പാര്‍ട്ടി മാറി..!!!”

ഇങ്ങിനെയായാലോ..?
നീളംകൂടുമെങ്കിലും വായിക്കാന്‍ സുഖം തോന്നും.

ഞാന്‍ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ. നിതയുടെ ശൈലി നിതക്ക് തീരുമാനിക്കാം.
:)
എന്നും സ്നേഹത്തോടെ
ഉപാസന

Unknown said...

@upsana...
kadha pattunatrem cheruthakunnathanu palarkkum ishtam!! ellarkkum oro avatharana shayli undallo..athu palarum ezhuthumbol palathupole!...
kadha vayichathil valare santhosham!...
Neetha. :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നു. ആശംസകള്‍....
ഒന്നു അടുക്കിപ്പെറുക്കിയാല്‍ കുറച്ചൂടെ തന്മയത്വം തോന്നൂ,ഇത് നന്നല്ലാ എന്നല്ലാ ഉദ്ധേശിച്ചത് വരികള്‍ അധികമയില്ലേ എന്നൊരു തോന്നല്‍. എന്റെ തോന്നല്‍ ഞാന്‍ പറഞ്ഞൂ അത്രമാത്രം,
പിന്നെ ആട്ടയിറ്റില്‍ കൊടുത്തേക്കുന്ന ഫോട്ടൊ നന്നായിരിക്കുന്നു ,,
മനോഹര സന്ധ്യകളില്‍ ചക്രവാളങ്ങളുടെ സീമ പ്രശോഭിതം

Unknown said...

സജി, കഥ ചുരുക്കണമെന്നും, അല്ല നീട്ടണമെന്നും പലരും അഭിപ്രായം പറഞ്ഞു! ശശിയുടെ കഥാപാത്രം നന്നായി ചിത്രീകരിക്കുക കഥയ്ക്ക് അത്യാവശ്യമാണെന്നു തോന്നി!
പല പ്രാവശ്യം ഞാന്‍ വായിച്ചു, എവിടെയും ചുരുക്കാന്‍ കഴിയുന്നില്ല...
ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം!
കഥ ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം!
നീത

കാവലാന്‍ said...

കൊള്ളാം നന്നാവുന്നുണ്ട്. ശശി പൊതുവേ ഒരൊന്നൊന്നര കഥാപാത്രമാണ്.
മലയാളമാണമ്മയെങ്കില്‍ പ്രൊഫൈലിലെ വാചകങ്ങളൊന്നു മലയാളീകരിച്ചാല്‍ നല്ലതല്ലെ?

Unknown said...

kavalan,

kadha ishtapetannarinzhathil valare santhosham!

adhyam enikku English blog anu undayirunnathu! athu kondanu profile english il... malayalamakkiyal, english vayikkan varunnavarkku prayaasam...pararkkum malayalam ariyilla... pakshe malayalam vayikkan varunavarkku enthayalum english vayikaalo!

athukondanangane..

snehapoorvam,

Neetha.

സുല്‍ |Sul said...

കഥ നന്നായിട്ടുണ്ട് നീത.
ശശിയെ ശശിയായി തന്നെ വരച്ചിടാന്‍ നീതക്കു കഴിഞ്ഞു. ശശി -എന്നപേരിലൊരു മുഖ്യമന്ത്രി!!! എനിക്കാലോചിക്കാനേ വയ്യ. :) ശശിക്ക് ശശി തന്നെ കൂട്ടിച്ചേര്‍ത്ത ഒരു വാലും വെച്ചാല്‍ നല്ലതായിരിക്കുമെന്നു തോന്നി വായിച്ചപ്പോള്‍.

ഇനിയും എഴുതുക.

-സുല്‍

Sharu (Ansha Muneer) said...

നല്ല കഥ. കുറച്ചുകൂടി മോടി കൂട്ടാമായിരുന്നു എന്ന് തോന്നി. ഭാവുകങ്ങള്‍!!!

Unknown said...

sul..
sharu...

nandi..sasiyepole armardhadhaillathavaralle mikka rashtreeyakaarum!! sasi ye nannayi pakarthan kazhinzhenarinzhathil santhosham!!

blog vayichathil santhosham!..

Anonymous said...

അതുശരി..ഇതാണ് ശശിയുടെ (http://rodromeo.blogspot.com/) ജീവിത ചരിത്രം അല്ല്യോ.. ഇതൊന്നാഘോഷിക്കണം ..

********

അപ്പോള്‍...

ണ് ,ന്, ല്, ള് എന്നീ അക്ഷരങ്ങള്‍ കിട്ടാന്‍ മൊഴി കീമാന്‍ ഉപയോഗിക്കുമ്പോള്‍ യഥാക്രമം N, n, l, L ഈ അക്ഷരങ്ങള്‍ക്ക് ശേഷം ഒരു ബാക്ക്‍സ്പെയ്സ് അടിച്ചാല്‍ മതി. ണ് എന്നതിനുപകരം ആവര്‍ത്തിച്ച് ണു എന്ന് എഴുതിയിരിക്കുന്നത് കണ്ടു. (വരമൊഴി പ്രോഗ്രാമില്‍ ആണെങ്കില്‍ Na@, na@, la@, La@ എന്നും)

മേഘല അല്ല മേഖല.

Unknown said...

thanks Guptan...

njan athu padichu varunathayullu... ur tips def helps!!
:)

Anonymous said...

Kadha kollam....pakshe ente vayathadikkaruthu....:-)

Unknown said...

:) ethellarudem kadhayalla Pinarayi!!

രാജന്‍ വെങ്ങര said...

കഥാകാരിയുടെ നിരീക്ഷണപാടവം വിളിച്ചറിയിക്കുന്ന രചന.അയക്കാനും കുറുക്കാനുമൊന്നും ഞാന്‍ പറയുന്നില്ല.കാരണം, എന്നെ, ഈ കഥ വര്‍ഷങ്ങളുടെപിന്നാമ്പുറങ്ങളിലേക്കു കൂട്ടി കൊണ്ടുപോവുന്നു, എന്റെ കൌമാര-യവ്വനാരംഭത്തിലേ ദിവസങ്ങളിലേക്കു തിരിഞ്ഞു നോക്കാന്‍ എന്നെ ഓര്‍മ്മപെടുത്തുന്നു.അതെ ഇതില്‍ ചിലയിടങ്ങളില്‍ ഞാന്‍ എന്നെ തന്നെ കാണുന്നൂ.തിരിച്ചറിവില്ലാത്ത കാലത്തിന്റെ ചപലതകളിലാണ്ട് പോയ എന്റെ ദിനങ്ങള്‍.
തിരിഞ്ഞു നോക്കുമ്പോള്‍,ഇക്കഥ വായിക്കുമ്പോള്‍ ജാള്യത എന്നെ കീഴ് പെടുത്തുന്നു.
രചന നന്നായിട്ടുണ്ടു.
സമൂഹത്തിലേക്കു തിരിച്ചു വച്ചു ഒരു കണ്ണാടി തന്നെയാകട്ടെ തുടര്‍ന്നുള്ള രചനകളും. ഭാവുകങ്ങള്‍.

sv said...

ശശിയെ ഇഷ്ടായി....നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

ചിലരുടെ വിഹ്വലതകള്‍ ഇവിടെ കാണാം...
ചിലര്‍ ജീവിച്ചുതീര്‍ക്കുന്നതെങ്ങനെയെന്നും....

എഴുത്തുകാരിയുടെ കാഴ്ചപാട്‌
ഇവിടെ അനായാസം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌....

ഇനിയും എഴുതുക
ആശംസകള്‍...

നിരക്ഷരൻ said...

കൊള്ളാം. നാട്ടിലെ ചില ചെറുപ്പക്കാരേയും, ദൈവവിശ്വാസമില്ലെന്ന് പറയുമെങ്കിലും ജോത്സ്യഫലമടക്കമുള്ള കാര്യങ്ങള്‍ കൊണ്ടുനടക്കുന്ന ചില വിലകുറഞ്ഞ രാഷ്ടീയക്കാരുടേയും മുഖംമൂടി വലിച്ചുകീറിയിരിക്കുന്നു. കൂടുതല്‍ എഴുതൂ.
ആശംസകള്‍.

Unknown said...

Rajan,
sv,
Draupati,
Niraksharan...

Nandi...Kadha ishtapettenarinzhathil valare santhosham!
Nammude ellarudeyum ullil oru cheriya sasiyille?! Valare chilar athu thurannu parayunnu!
:)

Sherlock said...

ഇപ്പോഴാണു കണ്ടത്....കപടരാഷ്ട്രീയക്കാരുടെ യഥാര്ഥമുഖം..ഇതു തന്നെ...

qw_er_ty

Unknown said...

Nanidi Jihesh,

Kapada raashtreeyakaaranallo nammude keralathil bhooribhagavum!!
Ee avastaykku bhaviyil oru maatam varatte ennu nammukku prartikkam!
:)

K M F said...

i am first time in your blog
enikkishtamazhi E cheppum kootum

സുബൈര്‍കുരുവമ്പലം said...

നീതാ... കുറവുകള്‍ ഉണ്ടെന്നു ആര് പറഞ്ഞാലും .... എനിക്ക് വളരെ ഇഷ്ട്ടമായി
ഇതുപോലെ യുള്ള ശശി മാരാണ്‌ കേരളം നിറയെ ഈനാട് എന്ന് നന്നാവും ആവോ.....

ഞാന്‍ ഇരിങ്ങല്‍ said...

നീത..,
വളരെ യാദൃശ്ചികമായാണ് ഇവിടെ എത്തിപ്പെട്ടത്. കഥ മുഴുവന്‍ വായിച്ചു. ജനുവരിക്ക് ശേഷം ഒന്നും എഴുതിയും കണ്ടില്ല. എന്തായാലും താങ്കള്‍ക്ക് എഴുതാന്‍ കഴിയും വെറുതെ യെങ്കിലും എഴുത്തും ബ്ലോഗിങ്ങും തുടരുക. ക്രമേണ അതൊരു ശീലമായിക്കൊള്ളും.

നിരീക്ഷണങ്ങള്‍ക്ക് ശക്തിയുണ്ട്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anoop K J said...

Nitha, kollam nalla kadha, ezuthuka, pinneyum pinneyum ezhuthuka, njangale pole kadhaye snehikkunna, malayalathe snehikkunavarkkayi pinneyum pinneyum ezhuthuka