Dedicated to our Achachan, Sri.O Madhavan, on his 7th death anniversary!
കുരുക്ഷേത്ര യുദ്ധത്തിന്റെ സാരാംശങ്ങള്‍ ഞാന്‍ കൌതുകത്തോടെ കേട്ടിരുന്നു. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും എന്റെ മനസ്സില്‍ വ്യക്തമായ ഓരോ രൂപമുണ്ടായിരുന്നു. കഥയിലെ സംഭാഷണങ്ങള്‍ എന്റെ മനസിലെ രൂപങ്ങള്‍ ഏറ്റു പറഞ്ഞു.
എനിക്കുമുണ്ടായിരുന്നുഒരചാച ്ചന്‍...,
ഒരുപാടു കഥകളും കവിതകളും പറഞ്ഞുതന്നു എന്നെസ്വപ്നം കാണാന്പഠിപ്പിച്ച,
ചിന്തിക്കാന്‍ പഠിപ്പിച്ച എല്ലാത്തിനുമുപരി എന്നെ ജീവിക്കാന്‍ പഠിപ്പിച്ച
എന്റെ അച്ചാച്ചന്...............
ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, " ഈ മഹാഭാരത കഥ ശരിക്കും നടന്നതാണോ അതോ വെറും കഥയാണോ?", ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം മറുപടി നല്കി--"ഇതൊരു കഥയാണോ നടന്നതാണോ എന്നത് ഒരു വിഷയമല്ല, നമ്മള് മനസിലാക്കേണ്ടത് ഈ കഥകള്‍ നമുക്ക് പറഞ്ഞു തരുന്ന പാഠങ്ങളാണ്.. ...പാണ്ഡവര്‍ ഓരോരുത്തര്‍ക്കും ഓരോ ഗുണങ്ങലുണ്ടായിരുന്നു. അതാണ് അവരെ വിജയികള്‍ ആക്കിയത്. യുധിഷ്ടരന് ധര്മശാലിയും, ഭീമന് ശക്തനും,അര്ജുനന് അജയനും, നകുലന് സുന്ദരനും, സഹദേവന് ബുദ്ധിമാനുമായിരുന്നു. നല്ല പ്രവര്‍ത്തികള്‍ മാത്രം ചെയ്തു, തന്റെ കഴിവില്‍ വിശ്വസിച്ചു, ഒരു ലക്ഷ്യ ബോധത്തോടെ മുന്നോട്ടു പോയാല്‍ ആര്ക്കുംനമ്മളെ തോല്‍പ്പിക്കാനാവില്ല!".
ഈ സംഭവം ഇന്നലെ എന്നപോലെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാനറിഞ്ഞില്ല അങ്ങ് പറഞ്ഞു തന്ന എണ്ണമറ്റ കഥകള്‍ എനിക്ക് ജീവിതത്തെ നേരിടാനുള്ള ആദ്യ പാഠങ്ങള്‍ ആയിരിക്കുമെന്ന്. ഞാന്‍ അദ്ദേഹത്തിന്റെ കാഴ്ചപാടുകളെയും, തത്വങ്ങളെയും അതീവമായി ആദരിക്കുന്നു. സ്വപ്നം കണ്ടാല്‍ മാത്രം പോരാ അത് പ്രാവര്ത്തമാക്കുകയു0 ചെയ്യണമെന്ന തത്വ൦,വിഗ്രഹത്തിനു പിന്നിലുള്ള ദൈവം നമ്മുടെ കര്‍മമാണെന്നുള്ള തത്വ൦, കര്‍മഫലം എന്ന ഒരു സ്വത്തു മാത്രമെ മരണശേഷവും നമ്മോടൊപ്പം ഉണ്ടാകുള്ളൂ എന്ന തത്വ൦.
ആരെയും തന്റെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ സ്വന്തം വിശ്വാസങ്ങളില്‍ ഒറച്ചുനിന്ന അച്ചാച്ചന് ഞങ്ങളെയൊക്കെ വിട്ടുപോയിയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ജീവിതത്തില്‍ ഇരുട്ട് നിറയുന്ന വേളയില്‍ ഒരു മിന്നമിനുഗായോ അല്ലെങ്കില്‍ വരണ്ട മനസിന് നാനവേകാന് ഒരു ചെറു മഴയായോ ഒക്കെ അങ്ങ് ഞാങ്ങലോടോപ്പമുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഇവിടെ നല്ല മഴ, ആ മഴയ്ക്ക് നല്ല തണുപ്പും...
കുരുക്ഷേത്ര യുദ്ധത്തിന്റെ സാരാംശങ്ങള്‍ ഞാന്‍ കൌതുകത്തോടെ കേട്ടിരുന്നു. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും എന്റെ മനസ്സില്‍ വ്യക്തമായ ഓരോ രൂപമുണ്ടായിരുന്നു. കഥയിലെ സംഭാഷണങ്ങള്‍ എന്റെ മനസിലെ രൂപങ്ങള്‍ ഏറ്റു പറഞ്ഞു.
എനിക്കുമുണ്ടായിരുന്നുഒരചാച